Ajinkya rahana about england cricket test
ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 107 റണ്‍സിനാണ് പുറത്തായത്. പതിവുപോലെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കുമുന്നില്‍ ബാറ്റിങ് മറന്ന ഇന്ത്യ വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു.കളി അവസാനിച്ചിട്ടില്ലെന്നും ലോര്‍ഡ്‌സില്‍ ജയിച്ച് പരമ്പര 1-1 എന്ന നിലയിലെത്തിക്കാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടെന്നും രഹാനെ പറഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ എളുപ്പം പുറത്തായാലും രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യാന്‍ കഴിയും. ജയിക്കുമെന്ന വിശ്വാസമാണ് കൂടെയുണ്ടാകേണ്ടത്. ജയം നമുക്കൊപ്പമെത്തുമെന്നും രഹാനെ പറയുന്നു.
#ENGvIND #India